കേരളം

ലോറിയുടെ ടര്‍പ്പോളില്‍ മുഖത്തു വീണു; നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ ബസില്‍ ഇടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ; ലോറിയിലെ ടര്‍പ്പോളിന്‍ മുഖത്തു വീണ് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. മൂവാറ്റുപുഴ വെസ്റ്റ് മുളവൂര്‍ കവണിപ്പറമ്പില്‍ കെ.കെ ജാഫറിന്റെ മകന്‍ മുഹമ്മദ് റാഫി(17 ) യാണ് മരിച്ചത്. നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു. 

ലോഡിറക്കുകയായിരുന്ന ലോറിയില്‍ നിന്ന് ടര്‍പ്പോളില്‍ ഷീറ്റ് മുഹമ്മദ് റാഫിയുടെ തലയിലേക്ക് വീണതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ 9ന് നഗരത്തിലെ എവറസ്റ്റ് ജംഗ്ഷനിലാണ് സംഭവമുണ്ടായത്. സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ എതിരേ വന്ന സ്വകാര്യബസ്സിന്റെ അടിയില്‍പെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ഷാഫിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എവറസ്റ്റ് ജംഗ്ഷനു സമീപം മാര്‍ക്കറ്റിന് സമീപം ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു