കേരളം

ശബരിമലയില്‍ ഇതുവരെ എത്തിയത് 7.7 ലക്ഷം പേര്‍; വിറ്റത് 20 ലക്ഷം ടിന്‍ അരവണ

സമകാലിക മലയാളം ഡെസ്ക്

ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം  ഇതുവരെ ശബരിമലയിലെത്തിയത് 7,71,288 പേര്‍. ഇതില്‍ 2,96,110 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്താണ് എത്തിയത്. 3,823 പേര്‍ പുല്‍മേടു വഴി സന്നിധാനത്തെത്തി. ഡിസംബര്‍ രണ്ടിന് മാത്രം 52,060 പേര്‍ ദര്‍ശനം നടത്തി. സന്നിധാനത്ത് തിരക്ക് കൂടിയതോടെ  വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ക്യൂവില്‍ ദിവസം ബുക്ക് ചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തും.

നട തുറന്ന ശേഷം തിങ്കളാഴ്ച വരെ 20 ലക്ഷം ടിന്‍ അരവണയാണ് വിറ്റത്. ഒമ്പത് ലക്ഷം പാക്കറ്റ് അപ്പവും വിറ്റുപോയി. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം ടിന്‍ അരവണ തയ്യാറാക്കിയിട്ടുണ്ട്. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ദിവസവും രണ്ട് ലക്ഷം ടിന്‍ അരവണ ഉല്‍പാദിപ്പിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ 250ലധികം പേരാണ് വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്.  രണ്ട് ലക്ഷം പാക്കറ്റ് അപ്പവും  തയ്യാറാക്കിയിട്ടുണ്ട്. രണ്ട് പ്ലാന്റുകളിലായി ദിവസം ഒരു ലക്ഷം പാക്കറ്റ് അപ്പമാണ് തയ്യാറാക്കുന്നത്. ഒരു ടിന്‍ അരവണയ്ക്ക് 80 രൂപയും അപ്പത്തിന് 35 രൂപയുമാണ് വില.

തിരക്ക് കൂടിയിട്ടുണ്ടെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ സുഗമമായി തീര്‍ഥാടനം നടത്താവുന്ന സാഹചര്യമാണ് ശബരിമലയിലുള്ളത്.  സന്നിധാനം ഡ്യൂട്ടിക്കായി 1,100 പൊലീസുകാരെയാണ് രണ്ടാം ഘട്ടമായി നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേല്‍നോട്ടത്തിന് 10 ഡിവൈഎസ്പിമാരും ഡ്യൂട്ടിക്കുള്ളതായി  സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എ ശ്രീനിവാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍