കേരളം

ക്രി‍സ്മസ് പരീക്ഷ: ഹയർ സെക്കൻഡറിക്കാരെ ഇടകലർത്തും, ഒരു ബെഞ്ചിൽ 3 പേർ വീതം, പത്താം ക്ലാസുകാർ 2 പേർ വീതം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ക്രിസ്മസ് പരീക്ഷയ്ക്ക് ഹയർ സെക്കൻഡറിക്കാരെയും പത്താം ക്ലാസുകാരെയും ഇടകലർത്തി ഒരു ബെഞ്ചിൽ അഞ്ച് പേരെ ഇരുത്തി പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിലുള്ള പരീക്ഷാ രീതിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും ഒരു ബെഞ്ചിൽ മൂന്ന് കുട്ടികളിൽ കൂടുതൽ ഉണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു. 

ഹയർ സെക്കൻഡറിക്കാരുടെ ഹാളിൽ ഒരു ബെഞ്ചിൽ മൂന്ന് ഹയർസെക്കൻഡറി വിദ്യാർഥികളായിരിക്കും പരീക്ഷയെഴുതുക. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറിക്കാരെ ഇടകലർത്തി ഇരുത്തും. ഒരു പരീക്ഷാ ഹാളിൽ 30 ഹയർസെക്കൻഡറി വിദ്യാർഥികളാണ് ഉണ്ടാവുകയെന്നും അധികൃതർ പറഞ്ഞു.  

പത്താം ക്ലാസുകാരുടെ പരീക്ഷാഹാളിൽ 20 വിദ്യാർഥികളാണ് ഉണ്ടാവുകയെന്നും ഒരു ബെഞ്ചിൽ രണ്ടു പേരെ വീതം ഇരുത്തുമെന്നും അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി