കേരളം

എറണാകുളത്ത് ട്രാക്ക് അറ്റകുറ്റപ്പണി: ഇന്ന് മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം – വള്ളത്തോൾ നഗർ സെക്‌ഷനിൽ നാളെ മുതൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. കോയമ്പത്തൂർ-തൃശൂർ, തൃശൂർ-കണ്ണൂർ, എറണാകുളം-ഗുരുവായൂർ, ഗുരുവായൂർ-പുനലൂർ, പുനലൂർ-ഗുരുവായൂർ, ഗുരുവായൂർ-എറണാകുളം എന്നീ പാസഞ്ചർ സർവീസുകളാണ് ഭാ​ഗികമായി റദ്ദാക്കിയവ. 

56605 കോയമ്പത്തൂർ തൃശൂർ പാസഞ്ചർ ഇന്നുമുതൽ ശനിയാഴ്ച (14-ാം തിയതി) വരെ ഷൊർണൂർ വരെ മാത്രമേ ഉണ്ടായിരിക്കുകയൊള്ളു. 56603 തൃശൂർ കണ്ണൂർ പാസഞ്ചർ നാളെ മുതൽ ഞായറാഴ്ച വരെ ഷൊർണൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. 56376 എറണാകുളം ഗുരുവായൂർ പാസഞ്ചർ ഇന്നും 10, 13 തിയതികളിലും തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയൊള്ളു. 56365 ഗുരുവായൂർ പുനലൂർ പാസഞ്ചർ 10,11,14 തീയതികളിൽ തൃശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ഈ ദിവസങ്ങളിൽ  56371 ഗുരുവായൂർ എറണാകുളം പാസഞ്ചർ തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും. 56366 പുനലൂർ ഗുരുവായൂർ പാസഞ്ചർ 9,10,13 തീയതികളിൽ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. 

നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ട്രെയിനുകൾ

എറണാകുളം – പുണെ ബൈവീക്ക്‌ലി എക്സ്പ്രസ് (22149) 10,17,24 തീയതികളിൽ ഒന്നര മണിക്കൂറോളം ഇടപ്പളളിക്കും തൃശൂരിനുമിടയിൽ പിടിച്ചിടും. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് (22655 ) 11,18,25 തീയതികളിൽ ഒന്നര മണിക്കൂറോളം എറണാകുളത്തിനും ഒല്ലൂരിനുമിടയിൽ പിടിച്ചിടും. ചെന്നൈ ഗുരുവായൂർ എക്സ്പ്രസ് (16127) 13 ദിവസം ചേർത്തലയ്ക്കു തൃശൂരിനുമിടയിൽ ഒന്നര മുതൽ 2 മണിക്കൂർ വരെ പിടിച്ചിടും. 10,11,14,15,16,17,18,21,22,23,24,25,28 തീയിതകളിലാണ് ട്രെയിൻ പിടിച്ചിടുന്നത്. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് (22653) 14,21 തീയതികളിൽ ഒരു മണിക്കൂറോളം ആലുവയ്ക്കും ഒല്ലൂരിനുമിടയിൽ പിടിച്ചിടും. കൊച്ചുവേളി ലോകമാന്യതിലക് ബൈവീക്ക്‌ലി എക്സ്പ്രസ് (22114) 16, 23, 28 തീയതികളിൽ ഒരു മണിക്കൂറോളം എറണാകുളത്തിനും പുതുക്കാടിനുമിടയിൽ പിടിച്ചിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍