കേരളം

കിലോമീറ്ററിന് 10 രൂപ, വിമാനത്താവളത്തിലേക്കുള്ള യാത്ര ഓൺലൈനിൽ ബുക്ക് ചെയ്യാം; 'സിയ ടോക്സ്'  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിമാനത്താവളത്തിലേക്ക് കുറഞ്ഞ നിരക്കിൽ ടാക്സി സർവീസ് ലഭ്യമാക്കുന്ന ഓൺലൈൻ സേവനത്തിന് തുടക്കമാകുന്നു. എയർപോർട്ട് ടാക്സി സഹകരണ സംഘം വികസിപ്പിച്ച സിയ ടോക്സ് (സിഐഎ ടിഒസിഎസ്) എന്ന ആപ്പ് വഴിയാണ് സേവനം ലഭ്യമാകുക. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന സംവിധാനം വൈകാതെ പൂർണസജ്ജമാകും. 

കിലോമീറ്ററിന് 10 രൂപ നിരക്കിലാണ് സർവീസുകൾ നടത്തുക. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന ആപ്പിൽ വിമാനത്താവളത്തിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കാരുമായി പോയി മടങ്ങുന്ന വാഹനങ്ങളുടെ വിവരങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. തങ്ങളുടെ പ്രദേശത്തു കൂടെ കടന്നു പോകുന്ന ടാക്സികൾ കണ്ടെത്തി ആവശ്യക്കാർക്ക് ഉപയോഗിക്കാനാകും. 

നിലവിൽ 562ഒളം ടാക്സികളാണ് വിമാനത്താവളത്തിൽ പ്രീപെയ്ഡ് ആയി സർവീസ് നടത്തുന്നത്. മടക്കയാത്രയിൽ ഈ ടാക്സികളിൽ യാത്രക്കാരെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഓൺലൈൻ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍