കേരളം

2000 കിലോ സ്വര്‍ണം ജിഎസ്ടി അടയ്ക്കാതെ വിറ്റു, 25 കോടിയുടെ തട്ടിപ്പ്; കോഴിക്കോട്ടെ പ്രമുഖ സ്വര്‍ണ വില്‍പ്പന കേന്ദ്രത്തില്‍ പരിശോധന, 16 കിലോ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കാതെ ജ്വല്ലറി മേഖലയില്‍ വന്‍തോതില്‍ സ്വര്‍ണം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ സ്വര്‍ണ മൊത്ത വില്‍പ്പന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തി. 2000 കിലോ സ്വര്‍ണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജന്‍സ് കണ്ടെത്തി.

ബുധനാഴ്ച വയനാട് ഉള്‍പ്പെടെയുളള നാലു ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോഴിക്കോട്ടെ സ്വര്‍ണ മൊത്ത വില്‍പ്പന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 25 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. 2000 കിലോ സ്വര്‍ണം അനധികൃതമായി വിറ്റഴിച്ചു. ഇതിന് പുറമേ അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കിലോ സ്വര്‍ണവും കണ്ടെത്തി. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അന്വേഷണം നടക്കുകയാണ് എന്നാണ് ജിഎസ്ടി അധികൃതരുടെ മറുപടി.

വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ എന്നി ജില്ലകളിലെ സ്വര്‍ണ മൊത്ത വില്‍പ്പനക്കാരാണ് ഇവര്‍. പരിശോധന വരും ദിവസങ്ങളില്‍ വ്യാപിപ്പിക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു