കേരളം

'ആ ലൊക്കേഷനില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചു'; മിന്നല്‍ പരിശേധനയുമായി എക്‌സൈസ് സംഘം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ലഹരി മരുന്ന് പരിശോധനയ്ക്ക് തുടക്കമിട്ട് എക്‌സൈസ് സംഘം.  ലഹരി ഉപയോഗം ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ ഒരു സിനിമാ ലൊക്കേഷനില്‍ പരിശോധന നടത്തിയതായി എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയല്‍ പറഞ്ഞു. എന്നാല്‍ അവിടെ നിന്ന് അത്തരത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എവിടെയും ലഹരിമരുന്ന് പരിശോധിക്കാന്‍ പൊലീസിനും എക്‌സൈസിനും അവകാശമുണ്ട്. അത് പള്ളിയായാലും പള്ളിക്കൂടമായാലും പരിശോധന തുടരും. രേഖാമൂലം പരാതി കിട്ടിയാലും രഹസ്യവിവരം ലഭിച്ചാലും ലൊക്കേഷനുകളിലും മറ്റിടങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ പറഞ്ഞു.

ചില ലൊക്കേഷനുകളില്‍ ലഹരി മരുന്ന് ഉപയോഗം ഉണ്ടെന്ന്് നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിര്‍മാതാക്കളുടെ ആരോപണം ഗൗരവമുളളതാണെന്നും ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കാനും തെളിവ് നല്‍കാനും തയാറാകണമെന്നും മന്ത്രി എകെ ബാലന്‍ ആവശ്യപ്പെട്ടിരുന്നു.

സിനിമാ മേഖലയില്‍ കൃത്യമായ പെരുമാറ്റച്ചട്ടം വേണം. ഇതിനായി നിയമനിര്‍മാണം നടത്തും. സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കുന്നുവെന്നത് ക്രിമിനല്‍ കേസാണ്. നേരത്തെ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇത് പെടുത്തേണ്ടതായിരുന്നുവെന്നുമായിരുന്നു ബാലന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ