കേരളം

'ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനേയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഫെയസ്ബുക്ക് പേജിലൂടെയാണ് മുരളീധരന്റെ പരിഹാസം.

ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചതായി മുരളീധരൻ കുറിപ്പിൽ പറയുന്നു. ബിജെപിയെ തുരത്താന്‍ തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായി നടത്തുന്ന സ്ഥിരം കൂട്ടുകച്ചവടം അങ്ങനെ പരസ്യമായെന്നും മുരളീധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം

ഉളുപ്പില്ലാത്ത പിണറായിയും
ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.. !
ബിജെപിയെ തുരത്താൻ തെരഞ്ഞെടുപ്പു കാലത്ത് രഹസ്യമായി നടത്തുന്ന സ്ഥിരം കൂട്ടുകച്ചവടം അങ്ങനെ പരസ്യമായി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു