കേരളം

കൊച്ചിയില്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ളയ്ക്ക് നേരെ പ്രതിഷേധം ; കരിങ്കൊടി കാണിച്ചു, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സംസ്ഥാനത്തും തുടരുന്നു. കൊച്ചിയില്‍ മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ആലുവ പാലസില്‍ ഉണ്ടായിരുന്ന മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്ത്തുള്ളയെയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. ഗവര്‍ണറുടെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ആലുവയില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോകാന്‍ നജ്മ ഹെപ്ത്തുള്ള പുറപ്പെട്ടപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി