കേരളം

തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ്: നാളെ ജനവിധി തേടുന്നത് 90 പേര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാര്‍ഡുകകളില്‍ നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 90 പേര്‍ ജനവിധി തേടും.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും വൈക്കം, ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി എന്നീ മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും കാസര്‍ഗോഡ്  മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളിലും പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്  ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഡിസംബര്‍ 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും.  മറ്റന്നാളാണ് വോട്ടെണ്ണല്‍. പത്തനംതിട്ട ജില്ലയിലെ കടപ്ര ഗ്രാമ പഞ്ചായത്തിലെ ഷുഗര്‍ ഫാക്ടറി, കോന്നി ഗ്രാമ പഞ്ചായത്തിലെ എലിയറയ്ക്കല്‍, ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂള്‍ വാര്‍ഡ്, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ ചതുര്‍ത്ഥ്യാകരി, പത്തിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയിലെ അകലകുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമപഞ്ചായത്തിലെ നാല്പാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എല്‍.എഫ്. ചര്‍ച്ച്, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട, എറണാകുളം ജില്ലയിലെ മലയാറ്റൂര്‍, നിലീശ്വരം ഗ്രാമ പഞ്ചായത്തിലെ തോട്ടുവ, തൃശ്ശൂര്‍ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്, മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടെക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമ പഞ്ചായത്തിലെ കൊളങ്ങാട്ട്താഴെ, വില്യാപ്പള്ളി  ഗ്രാമ പഞ്ചായത്തിലെ കൂട്ടങ്ങാരം, മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എടത്തുംകര, പതിയാരക്കര നോര്‍ത്ത് വാര്‍ഡുകള്‍, ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ നെരോത്ത്, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോക്കുഴി, കണ്ണൂര്‍ ജില്ലയിലെ രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എടക്കാട്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിള്‍, കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ ഗ്രാമ പഞ്ചായത്തിലെ മാലോം, കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത് എന്നീ വാര്‍ഡുകളിലായിട്ടാണ് 90 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ