കേരളം

അവധി റദ്ദാക്കി ബിശ്വനാഥ് സിൻഹ തിരിച്ചെത്തി; ഇനി സൈനിക ക്ഷേമ വകുപ്പിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുൻ പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിൻഹ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിച്ചു. മോശം പെരുമാറ്റമെന്ന ആക്ഷേപത്തെ തുടർന്ന് പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നാലെയാണ് അദ്ദേഹം ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചത്.

എന്നാൽ അവധി നാല് ദിവസമാക്കി ചുരുക്കിയാണ് അദ്ദേഹം തിരിച്ചെത്തുന്നത്. തിരികെയെത്തിയ അ​ദ്ദേഹം സൈനിക ക്ഷേമ വകുപ്പിലാണ് ചുമതലയേറ്റത്.
 
വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണു ബിശ്വനാഥ് സിൻഹയെ പൊതുഭരണ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത്. അദ്ദേഹത്തെ പ്രിന്‍റിങ് ആന്‍ഡ് സ്റ്റേഷനറിയുടേയും സൈനിക ക്ഷേമത്തിന്‍റെയും ചുമതലയുള്ള വകുപ്പിന്‍റെ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ പദവിയില്‍ അദ്ദേഹം ചുമതലയേറ്റിരുന്നില്ല. ഇതിനിടെയിലാണ് അവധി റദ്ദാക്കി അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നത്.

സിന്‍ഹ എസ്എംഎസും വാട്സാപ് സന്ദേശങ്ങളും നിരന്തരം അയക്കുന്നതായി കാണിച്ച് രണ്ട് വനിതാ ഐഎഎസ് ഉദ്യോഗസ്ഥരാണ് വാക്കാല്‍ പരാതി പറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പൊതുഭരണ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു