കേരളം

ആഘോഷങ്ങള്‍ 'പൊളിക്കാന്‍' ട്രെയിന്‍ മാര്‍ഗമെത്തി, രഹസ്യവിവരം,  26 കിലോ കഞ്ചാവ് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. പാലക്കാട് നിന്നും 26 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ബംഗലൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഒലവക്കോട് സ്‌റ്റേഷനില്‍ വെച്ച് റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ പരിഗണിച്ച് എറണാകുളത്തേക്ക് എത്തിക്കാന്‍ ബംഗലൂരുവില്‍ നിന്നും അയച്ചതാണ് കഞ്ചാവെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു