കേരളം

മരട് ഫ്ലാറ്റ്: സ്‌ഫോടനത്തിന്റെ സമയക്രമം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകളുടെ  സ്‌ഫോടന സമയം പ്രഖ്യാപിച്ചു. ജനുവരി പതിനൊന്നിന് രാവിലെ പതിനൊന്ന് മണിക്ക് ഹോളി ഫെയത്ത് ഫ്ലാറ്റ് പൊളിക്കും. അതേദിവസം പതിനൊന്നരയ്ക്ക് അല്‍ഫ സെറിന്‍ ഫ്ലാറ്റും സ്‌ഫോടനത്തിലൂടെ തകര്‍ക്കും. പന്ത്രണ്ടാം തിയ്യതി പതിനൊന്ന് മണിക്ക് ജയിന്‍ ഹൗസിങ് ഫ്ലാറ്റും അതേദിവസം രണ്ട് മണിക്ക് ഗോല്‍ഡന്‍ കായലോരം ഫ്ലാറ്റും പൊളിക്കാനും സമയം നിശ്ചയിച്ചു.

ഫ്ലാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കാന്‍ ദ്വാരങ്ങളിടുന്ന ജോലി പുരോഗമിക്കുകയാണ്. എച്ച്2ഒ ഹോളിഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്‌ലാറ്റുകളില്‍ 26നും ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റില്‍ 28നുമാണ് ഇതു പൂര്‍ത്തിയാകുക.വിവിധ നിലകളിലെ തൂണുകളിലും, ചിലയിടങ്ങളില്‍ ചുമരുകളിലുമാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്.

32 മില്ലി മീറ്റര്‍ വ്യാസവും, 850– 900 മില്ലി മീറ്റര്‍ ആഴവുമുള്ളതാണു ദ്വാരങ്ങള്‍. ദ്വാരത്തിന്റെ ഭാഗം ഒഴിച്ചിട്ട ശേഷം തൂണുകള്‍ പിന്നീട് ചെയിന്‍ ലിങ്കുകളും, ജിയോടെക്‌സ്‌റ്റൈല്‍ ഷീറ്റുകളും ഉപയോഗിച്ചു പൊതിയും. അവശിഷ്ടങ്ങള്‍ ദൂരേക്കു തെറിക്കാതിരിക്കാന്‍ ചെയ്യുന്ന ഈ ജോലികള്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കും. അധികൃതരുടെ അനുമതി ലഭിക്കുന്നതിന് അനുസരിച്ചു ജനുവരി 3,4 തീയതികളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ ആരംഭിക്കും.

പ്രമുഖ സ്‌ഫോടക വസ്തു നിര്‍മാതാക്കളായ സോളര്‍ ഗ്രൂപ്പിനാണു സ്‌ഫോടക വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുള്ള കരാര്‍ നല്‍കിയിട്ടുള്ളത്. നാഗ്പുരില്‍ നിന്ന് എത്തിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ അങ്കമാലിയിലെ വെടിമരുന്നു സംഭരണശാലയില്‍ സൂക്ഷിക്കും. ഫ്‌ലാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ദിവസം മാത്രമാണ് ഇത് മരടില്‍ എത്തിക്കുക. ഫ്‌ലാറ്റുകളില്‍ സ്‌ഫോടനം നടത്തുന്ന നിലകളിലെ പുറം ചുമരുകള്‍ കൂടി നീക്കം ചെയ്യുന്നുണ്ട്. എന്നാല്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റിന്റെ ഭൂരിഭാഗം നിലകളിലെയും പുറം ചുമരുകളും നീക്കുകയാണ്. സമീപത്ത് അങ്കണവാടി കെട്ടിടം ഉള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഈ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം