കേരളം

അരുന്ധതി റോയിയുടെ ആഹ്വാനം ക്രിമിനല്‍ കുറ്റം ; ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശീയ ജനസംഖ്യ റജിസ്റ്ററിന്റെ (എന്‍പിആര്‍) കണക്കെടുപ്പില്‍ ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് ആഹ്വാനം ചെയ്ത എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അരുന്ധതി റോയിയുടെ ആഹ്വാനം കുറ്റകരമാണ്. ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്നതാണെന്നും സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.


ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന പൗരത്വ പ്രതിഷേധ പരിപാടിക്കിടെയാണ് അരുന്ധതി റോയി ദേശീയ ജനസംഖ്യ റജിസ്റ്ററിന്റെ കണക്കെടുപ്പില്‍ ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് ആഹ്വാനം ചെയ്തത്. എന്‍ആര്‍സി നടപ്പാക്കാന്‍ എന്‍പിആറിലെ വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. അതിനാല്‍ കള്ളപ്പേരും വ്യാജ മേല്‍വിലാസവും നല്‍കണമെന്നാണ് അരുന്ധതി റോയ് പറഞ്ഞത്.

അധികൃതര്‍ എന്‍പിആറിനായുള്ള വിവരങ്ങള്‍ തേടി വീടുകളിലെത്തുമ്പോള്‍ പേരുകള്‍ മാറ്റി പറയണം. രംഗ ബില്ല, കുങ്ഫു കട്ട ഇത്തരത്തിലുള്ള പേരുകളാണ് പറയേണ്ടത്. എന്‍ആര്‍സി ഇന്ത്യയിലെ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കാനൊരുങ്ങുന്നത്. വിവര ശേഖരണത്തിനായി വീടുകളിലെത്തുന്ന അധികൃതര്‍ നിങ്ങളുടെ പേരും ഫോണ്‍ നമ്പറും ചോദിക്കും. ആധാര്‍, െ്രെഡവിങ് ലൈസന്‍സ് എന്നിവയും ആവശ്യപ്പെടും. എന്‍ആര്‍സി നടപ്പാക്കുന്നതിനായുള്ള ആദ്യ ചുവടാണ് എന്‍ആര്‍പി. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറയുകയാണെന്നും അരുന്ധതി റോയ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ