കേരളം

മിനിമം ചാർജ് ആറ് രൂപ; ബോട്ട് കൂലി വർദ്ധന നാളെ മുതൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകളിലെ ചാർജ് നാളെ (ശനിയാഴ്ച) മുതൽ വർദ്ധിക്കും. ആറ് രൂപയാണ് നാളെ മുതൽ ബോട്ട് യാത്രയ്ക്ക് മിനിമം ചാർജ്. നാല് രൂപയിൽ നിന്നാണ് ആറ് രൂപയായി മിനിമം ചാർജ് ഉയർത്തിയിരിക്കുന്നത്. കൂടിയ ചാർജ് 12 രൂപയിൽ നിന്ന് 19 രൂപയാക്കിയിട്ടുണ്ട്. 

യാത്രാക്കൂലി വർധനയുമായി ബന്ധപ്പെട്ട നാറ്റ്പാക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വകുപ്പ് തല കമ്മറ്റി തയാറാക്കിയ നിരക്ക് വർധന സർക്കാർ അംഗീകരിക്കുകയായിരുന്നു. ഏഴ് വർഷത്തിന് ശേഷമാണ് ജലഗതാഗത വകുപ്പിൽ യാത്രാക്കൂലി വർധിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ