കേരളം

ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി; സുരക്ഷാവീഴ്ചയില്‍ വിശദീകരണം തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി. രാജ്ഭവനില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ കണ്ണൂരില്‍ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ച ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ തനിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഡിജിപിയോടും ഇന്റലിജന്‍സ് എഡിജിപിയോടും ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇരുവരോടും റിപ്പോര്‍ട്ട് തേടിയത്. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയത്.

സര്‍വകലാശാലക്കും സംഘാടക സമിതിക്കും പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നുവെന്നാണ് ഗവര്‍ണറുടെ ഓഫീസിന്റെ നിഗമനം. എല്ലാ ദൃശ്യങ്ങളും പരിശോധിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് ഗവര്‍ണര്‍ക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഹിസ്റ്ററി കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രതിഷേധിച്ചത്. മൂന്നിലൊന്നു പ്രതിനിധികളും പ്രതിഷേധ സ്വരമുയര്‍ത്തിയതോടെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു.

പൗരത്വഭേദഗതി വിഷയത്തില്‍ രാജ്ഭവനില്‍ പ്രതിഷേധിച്ചവരോടും കോഴിക്കോട് തനിക്കെതിരെ പ്രതിഷേധിച്ചവരോടും ചര്‍ച്ചയ്ക്കും സംവാദത്തിനും തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും അതിനു തയ്യാറായില്ലെന്നും ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗം ആരംഭിച്ചപ്പോള്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം