കേരളം

നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള്‍ ; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബര്‍ 31 ന് വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പട്ടികജാതി-പട്ടികവര്‍ഗ സംവരണം പത്തുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് നിയമസഭയുടെ അംഗീകാരം നല്‍കുക ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്.

ഇതുസംബന്ധിച്ച 126-ാം ഭരണഘടനാഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ പ്രമേയമാണ് പ്രത്യേക സമ്മേളനത്തില്‍ സഭ പരിഗണിക്കുന്നത്. കൂടാതെ, പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയേക്കും. സഭാസമ്മേളനത്തില്‍ പ്രമേയം പാസ്സാക്കാന്‍ മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്.

ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന് സംവരണം ഒഴിവാക്കിയതിനെതിരെയും സഭ പ്രമേയം പാസ്സാക്കിയേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം