കേരളം

കേരളം വെള്ളരിക്കാപട്ടണം ; അടിയന്തരാവസ്ഥക്കാലത്ത് കിട്ടിയ അടി പിണറായി മറക്കരുത് : പി എസ് ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നുവെന്ന് മിസോറാം ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള. ഗവര്‍ണര്‍ക്കെതിരെ പാഞ്ഞടുക്കുന്നത് ശരിയല്ല. എന്തുകൊണ്ടാണ് ഇര്‍ഫാന്‍ ഹബീബിനെതിരെ കേസെടുക്കാത്തതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു.

കേരളം വെള്ളരിക്കാപട്ടണമാണെന്നും ശ്രീധരന്‍ പിള്ള പരിഹസിച്ചു. ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലും കേസെടുക്കുന്നില്ല. വേദിയില്‍ ഇരിക്കാന്‍ നിശ്ചയിച്ച ആളല്ല പെരുമാറ്റചട്ടം ലംഘിച്ച് പ്രതിഷേധം നടത്തിയതെന്നും ഇര്‍ഫാന്‍ ഹബീബിനെക്കുറിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.

പൗരത്വ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ശരിയാണ്. പൗരത്വം കേന്ദ്രപട്ടികയില്‍ ഉള്‍പ്പെട്ട വിഷയമാണെന്നും, കേരള നിയമസഭയിലെ പ്രമേയത്തെ പരാമര്‍ശിച്ച് ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്ത് കിട്ടിയ അടി പിണറായി വിജയന്‍ മറക്കരുതെന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ