കേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്നും നാളെയുമാണ് (വെള്ളി, ശനി) ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

ഇന്ന് വൈകിട്ട് നാല് മുതല്‍ വൈകിട്ട് 6.30 വരെ വാത്തുരുത്തി റെയില്‍വേ ഗേറ്റ്, നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംഗ്ഷന്‍, ഡിഎച്ച് റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, പണ്ഡിറ്റ് കറുപ്പന്‍ റോഡ് (തേവര, തേവര ഫെറി റോഡ്) എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം. 

നാളെ രാവിലെ 9.45 മുതല്‍ 10.45 വരെ പാര്‍ക്ക് അവന്യൂ റോഡ്, ഡിഎച്ച് റോഡ്, എംജി റോഡില്‍ ജോസ് ജംഗ്ഷന്‍, മുതല്‍ വാത്തുരുത്തി റെയില്‍വേ ഗേറ്റു വരെയായിരിക്കും ഗതാഗത നിയന്ത്രണം. 

ഈ ദിവസങ്ങളില്‍ വിവിഐപി കടന്നു പോകുന്ന റോഡുകളില്‍ ഇരു ചക്ര വാഹനമുള്‍പ്പെടെയുള്ളവ പാര്‍ക്ക് ചെയ്യരുത്. എയര്‍പോര്‍ട്ടിലേക്കും അത്യാവശ്യം പോകേണ്ട മറ്റ് സ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടവര്‍ യാത്ര നേരത്തെ ക്രമപ്പെടുത്തണം. റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ നിയന്ത്രണങ്ങളുള്ള സമയങ്ങളില്‍ അവരുടെ വാഹനങ്ങള്‍ റോഡില്‍ ഇറക്കരുത്. 

പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതും തിരികെയുള്ളതുമായ സര്‍വീസ് ബസുകള്‍ ബിഒടി ഈസ്റ്റ്, തേവര ഫെറി ജംഗ്ഷന്‍, കുണ്ടന്നൂര്‍ ജംഗ്ഷന്‍ വഴി സര്‍വീസ് നടത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍