കേരളം

വൈകിയെത്തിയ പൊലീസുകാരെ തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തി ; പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോടതിയില്‍ വൈകിയെത്തിയതിന് പൊലീസുകാര്‍ക്ക് ശിക്ഷ നല്‍കിയതായി പരാതി. തൊപ്പിയും ബെല്‍റ്റും അഴിച്ച് പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ വൈകിയെത്തിയ നാലു പൊലീസുകാരോട് കോടതി ആവശ്യപ്പെട്ടുവെന്നാണ് പരാതി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. 

പ്രതിയെ കോടതിയില്‍ ഹാജരാക്കാനാണ് എആര്‍ ക്യാമ്പിലെ നാലു പൊലീസുകാരെ നിയോഗിച്ചിരുന്നത്. മൂന്നാം നമ്പര്‍ കോടതിയിലായിരുന്നു പ്രതിയെ ഹാജരാക്കേണ്ടിയിരുന്നത്. ജഡ്ജി അവധിയിലായതിനെ തുടര്‍ന്ന് കേസ് രണ്ടാം നമ്പര്‍ കോടതിയിലേക്ക് മാറ്റി. 

എന്നാല്‍ പ്രതിയെയും കൊണ്ട് കോടതിയിലെത്തിയപ്പോള്‍ അല്‍പ്പം വൈകി. ഇതേത്തുടര്‍ന്നാണ് പ്രതിക്കൊപ്പം പൊലീസുകാരെയും തൊപ്പിയും ബെല്‍റ്റും അഴിപ്പിച്ച് പ്രതിക്കൂട്ടില്‍ നിര്‍ത്തിച്ചത് എന്ന് പൊലീസുകാര്‍ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ജെ സുരേഷ്‌കുമാറിന്  പൊലീസുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് വിഷയത്തില്‍ വിശദമായ പരിശോധന നടത്തി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയായും അസിസ്റ്റന്റ് കമാന്‍ഡന്റ് അറിയിച്ചു. 

സംഭവം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എസ്പി അശോക് പറഞ്ഞു. പൊലീസുകാര്‍ തെറ്റ് ചെയ്താല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചട്ടമുണ്ട്. എന്നാല്‍ അവരെ ബലമായി തൊപ്പിയും ബെല്‍റ്റും ഊരിച്ച് പ്രതികള്‍ക്കൊപ്പം കൂട്ടില്‍ നിര്‍ത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നും, നിയമവിരുദ്ധമാണെന്നും എസ്പി അശോക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു