കേരളം

5 സീറ്റുകള്‍ ചെറുപ്പക്കാര്‍ക്കായി മാറ്റിവെയ്ക്കണം; നേതൃത്വം കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല:യൂത്ത് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍, കോണ്‍ഗ്രസില്‍ സമ്മര്‍ദതന്ത്രവുമായി യൂത്ത് കോണ്‍ഗ്രസ്. വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ചെറുപ്പക്കാരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. 5 സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കുമായി മാറ്റിവെയ്ക്കണം. ആരെയെങ്കിലും നേതൃത്വം സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കിയാല്‍ അംഗീകരിക്കില്ലെന്നും ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. അര്‍ഹിക്കുന്ന സ്ഥാനാര്‍ത്ഥിത്വം ചെറുപ്പക്കാഹര്‍ക്ക് നിഷേധിക്കരുത്. തങ്ങളുടെ നിലപാട് സംസ്ഥാന കേന്ദ്രനേതൃത്വങ്ങളെ അറിയിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലും, രാജസ്ഥാനിലും മുതിര്‍ന്ന നേതാക്കളെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്തപ്പോഴും വരുന്ന നാളുകള്‍ ചെറുപ്പക്കാര്‍ക്ക് ഉളളതായിരിക്കുമെന്ന സന്ദേശം രാഹുല്‍ നല്‍കിയിരുന്നു. പരിചയസമ്പത്തിന്റെ ഒപ്പം യുവത്വം തുളുമ്പുന്നതായിരിക്കും ഭാവി നേതൃത്വമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമ്മര്‍ദതന്ത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു