കേരളം

നെടുമങ്ങാട് പൊലിസ് സ്റ്റേഷന്‍ നേരെ ബോംബേറ്; ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. നെടുമങ്ങാട് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ അഭിജിത്താണ് പിടിയിലായത്. കേസില്‍ മൂന്നാം പ്രതിയാണ് അഭിജിത്ത്. മുഖ്യപ്രതി പ്രവീണും ഇന്നും പിടിയിലായിരുന്നു.  തമ്പാനൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആര്‍.എസ്.എസ് ജില്ലാ പ്രചാരകാണ് പ്രവീണ്‍.

സംഭവം നടന്ന് ഒരു മാസം കഴിഞ്ഞാണ് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാനായത്. പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിലെ മുഖ്യപ്രതിയെ ഇതുവരെ പിടികൂടാനായില്ല എന്ന് പോലീസിന് നേരെ കടുത്ത വിമര്‍ശനമുയര്‍ന്നു. ഒളിവില്‍ കഴിയുന്ന പ്രവീണിനെയും അഭിജിത്തിനെയും പിടികൂടാനായി പ്രത്യേക സംഘങ്ങളായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 

ഹര്‍ത്താലിനിടെ സി.പി.എം  ബി.ജെ.പി സംഘര്‍ഷമുണ്ടായതിനിടെയാണ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രവീണ്‍ നാലു തവണ ബോംബെറിഞ്ഞത്. ഇയാളെ പിടികൂടാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. പ്രവീണ്‍ ബോംബെറിയുന്ന ദൃശ്യം സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇതാണ് കേസില്‍ പ്രധാന തെളിവായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''