കേരളം

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിക്ക് പീഡനം. തിരുനെല്ലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ സംഭവത്തില്‍ പ്രതി പിടിയിലായി. കാട്ടിക്കുളം ഇടയൂര്‍കുന്ന് പുത്തന്‍പുരയ്ക്കല്‍ അബ്ദുള്‍ റഷീദ് (25)നെയാണ് മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി കെപി കുബേരന്‍ നമ്പൂതിരി അറസ്റ്റ് ചെയ്തത്. 

കാട്ടിക്കുളത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലിക്ക് നില്‍ക്കുകയായിരുന്ന പ്രതി കടയില്‍ സാധനം വാങ്ങാനെത്തിയിരുന്ന പെണ്‍കുട്ടിയെ സൗഹൃദം നടിച്ച്  പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റഷീദ് പലതവണ കുട്ടിയെ പീഡിപ്പിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 

സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ അധികാരികളെ അറിയിച്ചു. കേസെടുത്ത തിരുനെല്ലി പൊലീസാണ് പിന്നീട് എസ്എംഎസിന് കൈമാറിയത്. പ്രതിയെ കല്‍പ്പറ്റ അഡ്‌ഹോക്ക് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍