കേരളം

സിപിഎമ്മിന് വോട്ടു ചെയ്യുന്നത് 'വേസ്റ്റ്' ; മല്‍സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ടു ചെയ്യുന്നത് 'വേസ്റ്റാ'ണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു പ്രസക്തിയുമില്ല. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് ഒന്നും ചെയ്യാനില്ല. ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്ന സിപിഎമ്മിന് വോട്ടു ചെയ്യുന്നത് പാഴ് വേലയാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

പശ്ചിമബംഗാളിലും ത്രിപുരയിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിക്കാന്‍ പോകുന്നില്ല. ഇനി കേരളത്തില്‍ ജയിച്ചാല്‍ അവര്‍ മാത്രമാകും സിപിഎമ്മിന് ലോക്‌സഭയില്‍ ഉണ്ടാകുക. വിരലിലെണ്ണാവുന്ന അവര്‍ പാര്‍ലമെന്റില്‍ എന്തുചെയ്യാനാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക മാത്രമേ അവര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം. കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ഇവരെ ജയിപ്പിക്കുന്നതിനേക്കാള്‍ നല്ലത്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതല്ലേ എന്ന് സുധാകരന്‍ ചോദിച്ചു.

കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും ഒരു സീറ്റ് പോലും കിട്ടാത്ത സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് തെളിയിച്ചു. കേരളത്തില്‍പ്പോലും മല്‍സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം