കേരളം

എം പാനല്‍കാര്‍ക്ക് തിരിച്ചടി; പിരിച്ചുവിട്ടത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ കോടതിയ സമീപിച്ചത്. എം പാനല്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി അമിത പ്രതീക്ഷ നല്‍കിയെന്ന് കോടതി വിമര്‍ശിച്ചു. ഒഴിവുകള്‍ പിഎസ്‌സി വഴി നികത്തണമെന്നും പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് കേസിലെ വിധി കെഎസ്ആര്‍ടിസിക്കും ബാധകമാണെന്നും കോടതി പറഞ്ഞു. 

തൊഴിലാളികളുടെ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസിയെ ഹൈക്കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. 480 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടിപ്പിക്കല്‍ ആണെന്നായിരുന്നു കോടതി വിമര്‍ശനം.  നേരത്തെ കേസ് പരിഗണിച്ച കോടതി പത്ത് വര്‍ഷത്തില്‍ കുറവ് സര്‍വീസ് ഉള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈ ഒഴിവിലേക്ക് പിഎസ് സിയില്‍ നിന്നാണ് നിയമനം നടത്തിയത്. 1421 പേര്‍ക്കാണ് ഇതിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചത്. എന്നാല്‍ നിരവധി പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജസ്റ്റിസുമാരായ വി.ചിദംബരേഷ്, നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത