കേരളം

ഏഴു ദിവസം മുന്‍പ് കാണാതായ സ്ത്രീയുടെ ശരീരഭാഗം പാറയിടുക്കില്‍; പുലി പിടിച്ചതെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

മലക്കപ്പാറ; ഏഴ് ദിവസം മുന്‍പ് കാണാതായ എണ്‍പത്തിയഞ്ചുകാരിയുടെ ശരീരഭാഗങ്ങള്‍ പാറയിടുക്കില്‍ നിന്ന് കണ്ടെത്തി. അരയക്കാപ്പ് ആദിവാസി കോളനിയിലെ ലക്ഷ്മിയുടെ ശരീര ഭാഗങ്ങളാണ് താമസസ്ഥലത്തു നിന്ന് ദൂരെ മാറിയുള്ള പാറയിടുക്കില്‍ നിന്ന് കണ്ടെത്തിയത്. പുലി പിടിച്ചതാണെന്നാണ് സംശയിക്കുന്നത്. 

കാണാതായതിന് പിന്നാലെ ഇവര്‍ക്കായി പൊലീസും വനപാലകരും ഊരിലുള്ളവരും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ശരീര ഭാഗങ്ങള്‍ കണ്ടത്. മൃതദേഹം പാറയിടുക്കിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതിന്റെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പുലിയുടെ ആക്രമണമാകാനാണ് സാധ്യതയെന്ന് വനംഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി