കേരളം

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കുംഭ മേള വാഹന പ്രചാരണത്തിന് തുടക്കമായി (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, യുപി ടൂറിസവുമായി സഹകരിച്ച് നടത്തുന്ന കുംഭ മേളയുടെ വാഹന പ്രചാരണത്തിന് തുടക്കം കുറിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോ. എൻ ​ഗോപാലകൃഷ്ണൻ പ്രചാരണം ഫ്ലാ​ഗ് ഓഫ് ചെയ്തു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ പ്രചാരണ പരിപാടികളുടെ ഭാ​ഗമായുള്ള വാഹന പ്രചാരണത്തിനാണ് കൊച്ചിയിൽ തുടക്കമായത്. പത്ത് ദിവസം കൊച്ചിയിലെ വിവിധ ഭാ​ഗങ്ങളിൽ വാഹ​നം സഞ്ചരിക്കും. പിന്നീട് കേരളത്തിലെ മറ്റ് ജില്ലകളിലും പ്രയാണം നടത്തും. 

​ഗം​ഗ, യമുന, സരസ്വതി നദികളുടെ സം​ഗമത്തിലെ സ്നാനമാണ് കുംഭ മേളയുടെ സവിശേഷതയെന്ന് എൻ ​ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ജാതി മത ഭേദമെന്യേ കോടിക്കണക്കിന് ജനങ്ങൾ ഒത്തുചേരുന്ന ഈ ആത്മീയ മേള ഐകമത്യത്തിന്റെ മഹത്തായ സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഏഴ് ന​ഗരങ്ങളും ഏഴ് നദികളുമടക്കം ഭാരതത്തിലെ എല്ലാ വസ്തുക്കളിലും ആത്മീയതയുടെ അംശങ്ങളുണ്ട്. ഇവയുടെ പ്രായോ​ഗിക തലമാണ് കുംഭ മേള പോലെയുള്ള ചടങ്ങുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കൊച്ചി ജനറൽ മാനേജർ വിഷ്ണു നായർ, റസിഡന്റ് എഡിറ്റർ വിനോദ് മാത്യു തുടങ്ങിയവർ സംബന്ധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍