കേരളം

യുവതികള്‍ വീണ്ടും മല ചവിട്ടും? ; ഒമ്പത് യുവതികള്‍ അടങ്ങുന്ന സംഘം ശബരിമലയിലെത്തുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ യുവതികള്‍ മല ചവിട്ടുമെന്ന് നവോത്ഥാന കേരളം കൂട്ടായ്മ. ഒമ്പത് യുവതികള്‍ അടങ്ങുന്ന സംഘമാകും ശബരിമലയിലെത്തുക എന്നും കൂട്ടായ്മ അറിയിച്ചു. ഇവരുടെ നേതൃത്വത്തിലാണ് നേരത്തെ കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. എന്നാല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ രേഷ്മയും ഷാനിലയും അടങ്ങുന്ന എട്ടംഗ സംഘം മല ചവിട്ടാനെത്തിയെങ്കിലും പ്രതിഷേധം കാരണം ദര്‍ശനം സാധ്യമായിരുന്നില്ല.

രേഷ്മ നിശാന്ത്, ഷാനില എന്നീ യുവതികളും ആറ് പുരുഷന്മാരും അടങ്ങിയ സംഘമാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. ഇവര്‍ പമ്പയില്‍ നിന്നും മല ചവിട്ടാന്‍ തുടങ്ങിയെങ്കിലും മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തുടര്‍ന്ന് നാമജനപ്രതിഷേധം ശക്തമായി. ഇതോടെ സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് അറിയിക്കുകയും തിരിച്ചിറക്കി എരുമേലിയില്‍ എത്തിക്കുകയുമായിരുന്നു. 

എന്നാല്‍ പൊലീസ് ബലം പ്രയാഗിച്ച് തങ്ങളെ ഇറക്കി വിടുകയായിരുന്നു എന്നാണ് സംഘം ആരോപിച്ചത്. പൊലീസ് നടപടി സുപ്രിംകോടതി വിധിക്കെതിരാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ