കേരളം

ശബരിമല കേസില്‍ കൂടുതല്‍ വാദം കേള്‍ക്കലില്ല; ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ കൂടുതല്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രിം കോടതി നിരസിച്ചു. വാദങ്ങള്‍ അഭിഭാഷകര്‍ക്ക് എഴുതി നല്‍കാമെന്നും അതില്‍ കഴമ്പുണ്ടെന്നു തോന്നിയാല്‍ അവസരം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

അയ്യപ്പ ഭക്തരുടെ കൂട്ടായ്മയ്ക്കു വേണ്ടി ഹാജരാവുന്ന മാത്യൂസ് നെടുമ്പാറയാണ് കൂടുതല്‍ വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്. അടിസ്ഥാനപരമായ ഭരണഘടനാ വിഷയങ്ങള്‍ ഉള്ള കേസാണിതെന്നും കൂടുതല്‍ വാദം കേള്‍ക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വാദങ്ങള്‍ എഴുതിനല്‍കാന്‍ അവസരമുണ്ടെന്നും അതില്‍ കഴമ്പുണ്ടെന്നു തോന്നിയാല്‍ കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

പുനപ്പരിശോധനാ ഹര്‍ജികളില്‍ ഇന്നലെ മൂന്നര മണിക്കൂര്‍ വാദം കേട്ട ഭരണഘടനാ ബെഞ്ച് കേസ് തീരുമാനത്തിനായി മാറ്റിയിരിക്കുകയാണ്. പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ടോയെന്ന കാര്യത്തിലാണ് തുറന്ന കോടതിയില്‍ അഞ്ചംഗ ബെഞ്ച് വാദംകേട്ടത്. കോടതിയില്‍ അവസരം ലഭിക്കാതിരുന്ന അഭിഭാഷകര്‍ക്കു ഏഴു ദിവസത്തിനകം വാദങ്ങള്‍ എഴുതിനല്‍കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ