കേരളം

മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം അറിയില്ല, സെന്‍കുമാര്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ശ്രീധരന്‍പിളള 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി നേതാക്കള്‍ മോഹന്‍ലാലിനെ സമീപിച്ച കാര്യം തനിക്ക് അറിയില്ല എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള. നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും തനിക്ക് അറിവില്ല. മുന്‍ ഡിജിപി സെന്‍കുമാര്‍ മത്സര സന്നദ്ധത അറിയിച്ചിട്ടില്ലെന്നും ശ്രീധരന്‍പിളള മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎമ്മും ബിജെപിയും ആദ്യഘട്ട ചര്‍ച്ച എവിടെ നടത്തിയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്ന് ശ്രീധരന്‍പിളള ആവശ്യപ്പെട്ടു. സിപിഎമ്മും കോണ്‍ഗ്രസും ഒരേ പോലെ വര്‍ജ്യമായ പ്രസ്ഥാനങ്ങളാണ്. വര്‍ജ്യമായ ഒരു വസ്തുവിനെ രണ്ടാക്കി വെച്ചാല്‍ ഒന്നിന്റെ പേര് കോണ്‍ഗ്രസ് എന്നും മറ്റൊന്നിന്റെ പേര് സിപിഎമ്മുമെന്നുമാണെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

ഈ രണ്ടുമായി തോട്ടി കൊണ്ടുപോലും തൊടാന്‍ ബിജെപി തയ്യാറല്ല. രണ്ടു പാര്‍ട്ടികളോടും ബിജെപിക്ക് ഒരേ സമീപനമാണ്. അടുത്തിടെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ശ്രീധരന്‍പിളളയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു