കേരളം

വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ പികെ ഫിറോസിനെതിരെ അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ അന്വേഷണം. ജെയിംസ് മാത്യൂ എംഎല്‍എയുടെ പരാതിയിലാണ് അന്വേഷണം. കോഴിക്കോട് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.വെള്ളിയാഴ്ച വൈകുന്നേരമാണ് പൊലിസ്‌ ആസ്ഥാനത്ത് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. കോഴിക്കോട് സിറ്റി പൊലിസ്‌ കമ്മീഷണര്‍ സഞ്ജയ്കുമാര്‍ ഗുരുദിനാണ് കേസ് അന്വേഷിക്കുക. 

ജെയിംസ് മാത്യൂ എം.എല്‍.എ ബന്ധുനിയമന വിഷയത്തില്‍ മന്ത്രിക്ക് കത്തയച്ചു എന്ന ആരോപണമായിരുന്നു പി കെ ഫിറോസ് ഉയര്‍ത്തിയത്. ജെയിംസ് മാത്യു അയച്ചതെന്ന് അവകാശപ്പെടുന്ന കത്തും ഫിറോസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഈ കത്തിലെ ഒരു പേജ് തന്റേതല്ലെന്നും ഫിറോസ് വ്യാജരേഖ ചമച്ചതാണെന്നും ജെയിംസ് മാത്യു ആരോപിച്ചിരുന്നു. ജെയിംസ് മാത്യു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത