കേരളം

കൃഷ്ണൻ പറയുന്നു... മോദി വീണ്ടും വരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മുൻ എംപിയും നടനുമായ നിതീഷ് ഭരദ്വാജ്. പ്രശസ്തമായ മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായും പത്മരാജന്റെ ഞാൻ ​ഗന്ധർവൻ സിനിമയിൽ ​ഗ​ന്ധർവനായും സ്ക്രീനിലെത്തിയ നിതീഷ് മലയാളികൾക്ക് ഏറെ പരിചിതനാണ്. 

മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്ത നിരവധി വികസന പ്രവർത്തനങ്ങൾ പൂർണതയിലെത്താൻ അഞ്ച് വർഷം പോര. അതിനായി അദ്ദേഹം വീണ്ടും അധികാരത്തിൽ വരും. വികസന തുടർച്ച ഉണ്ടാകുമെന്നും നിതീഷ് പറഞ്ഞു. 

കോൺ​ഗ്രസിന്റെ ദീർഘകാലം നീണ്ടുനിന്ന ഭരണത്തിൽ നിന്ന് ലഭിക്കാത്ത വികസന പ്രവർത്തനങ്ങൾ മോദി സർക്കാർ അഞ്ച് വർഷം കൊണ്ട് കാണിച്ചു തന്നു. ‍ഞാൻ ​ഗന്ധർവൻ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയപ്പോൾ കൊച്ചിയിൽ നിന്ന് തൃശ്ശൂർക്ക് പോയിരുന്നു. അതിൽ നിന്ന് എത്രയോ വലിയ മാറ്റമാണിന്നുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ അത്രത്തോളം മാറി. താൻ താമസിക്കുന്ന മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാ​ഗങ്ങളിലും ഈ മാറ്റം കാണാം. 

നമ്മുടെ രാജ്യത്തിന് വേണ്ടത് ഇത്തരത്തിൽ വേ​ഗത്തിലുള്ള വികസനമാണ്. ചൈന വളരുന്നു, ജപ്പാൻ വളരുന്നു എന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ ഇന്ത്യയിൽ ഒരു സർക്കാരും എല്ലാ രം​ഗത്തും ഇത്ര വേ​ഗത്തിലുള്ള വളർച്ച കൊണ്ടു വന്നിട്ടില്ല. മോദിയും അദ്ദേഹത്തിന്റെ സർക്കാരും അതിവേ​ഗത്തിലുള്ള വികസനമാണ് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഭരണം ഇന്ത്യക്കിനും ആവശ്യമാണെന്നും നിതീഷ് പറഞ്ഞു. 

തെരഞ്ഞെടുപ്പ് തന്നെ രാജ്യത്തിന് വലിയ ചെലവാണ്. സ്ഥിരതയുള്ള ഭരണം ഉണ്ടാകണം. ഇടക്കാല തെരഞ്ഞെടുപ്പിന്റെ ചെലവുകൾ മറ്റുള്ള വികസന പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ഇല്ലെന്നും നിതീഷ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍