കേരളം

സമകാലിക മലയാളം വാരികയുടെ സാമൂഹ്യസേവന പുരസ്‌കാരം ടിപി പത്മനാഭന് സമ്മാനിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സമകാലിക മലയാളം വാരികയുടെ 2018ലെ സാമൂഹ്യസേവന പുരസ്‌കാരം ടിപി പത്മനാഭന് സമ്മാനിച്ചു. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം പ്രമുഖ സാഹിത്യകാരന്‍ സിവി ബാലകൃഷ്ണന്‍ കൈമാറി.

പയ്യന്നൂര്‍ വൈശാഖ് ഇന്റര്‍നാഷണലില്‍ നടന്ന സമ്മാനദാന ചടങ്ങില്‍  ചലചിത്രനടനും സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍ മുഖ്യാതിഥിയായി. ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍  മാനേജര്‍ (കേരള) വിഷ്ണുനായര്‍, എഴുത്തുകാരന്‍ താഹ മാടായി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇ ഉണ്ണികൃഷ്ണന്‍,  പി സോന, സമകാലിക മലയാളം വാരിക പത്രാധിപര്‍ സജി ജെയിംസ് എന്നിവര്‍ പങ്കെടുത്തു. 

കേരളത്തില്‍ പാരിസ്ഥിതിക അവബോധത്തിന് പഠനങ്ങളിലൂടെയും സമരങ്ങളിലൂടെയും പുതിയൊരു ദിശാബോധം നല്‍കിയ സൊ സൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള( സീക്ക്)യുടെ അമരക്കാരനാണ് അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ പത്മനാഭന്‍. പരിസ്ഥിതിശാസ്ത്രജ്ഞനായ പ്രൊഫ. എം.കെ. പ്രസാദ്, എഴുത്തുകാരന്‍ എന്‍. ശശിധരന്‍, സാഹിത്യനിരൂപകന്‍ ജി. മധുസൂദനന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി