കേരളം

പ്രകടന പത്രികയിലേക്ക് നിര്‍ദ്ദേശങ്ങളുണ്ടോ?; മിസ്ഡ് കോളുമായി ബിജെപി; ഭരണനേട്ടങ്ങളുമായി ദര്‍ശന്‍ രഥ് യാത്ര

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും പ്രകടന പത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കാനുമുള്ള ബിജെപിയുടെ ദര്‍ശന്‍ രഥ് യാത്ര തുടങ്ങി. സംസ്ഥാനത്തുടനീളം ദര്‍ശന്‍ രഥമെത്തും. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ഇന്ത്യയും അധികാരത്തിലെത്തിയ ശേഷമുള്ള ഇന്ത്യയും വീഡിയോ വാനില്‍ പ്രദര്‍ശിപ്പിക്കും.

മേക്ക് ഇന്‍ ഇന്ത്യയും, സ്വച്ഛ് ഭാരതും തുടങ്ങി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് ദൃശ്യങ്ങളില്‍. ഒ രാജഗോപാല്‍ എംഎല്‍എ ദര്‍ശന്‍ രഥ് സ്വിച്ചോണ്‍ ചെയ്തു. മിസ്ഡ് കാളിലൂടെ അംഗങ്ങളെ ക്ഷണിച്ച ബിജെപി പ്രകടനപത്രികയിലേക്കുള്ള നിര്‍ദ്ദേശങ്ങളും സമാനരീതിയില്‍ തേടുന്നുണ്ട്. 6357171717 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചാല്‍ വിളി തിരിച്ചെത്തും.

അപ്പോള്‍ നിര്‍ദ്ദേശങ്ങളും നല്‍കാനാകും. കൂടാതെ ഓരോ നിയോജകമണ്ഡലത്തിലും ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി മാനിഫെസ്‌റ്റോ ബോക്‌സ് സ്ഥാപിക്കും. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി. ശബരിമല യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് അവരുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം