കേരളം

സോഷ്യൽ മീഡിയയിൽ ദമ്പതികൾക്ക് അധിക്ഷേപം; വാട്സ്ആപ്പ് ​ഗ്രൂപ്പ് അഡ്മിൻമാർ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

ക​ണ്ണൂ​ർ: നവദമ്പതികളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. വി​വി​ധ വാ​ട്സ്ആ​പ്പ് ​ഗ്രൂപ്പ് അഡ്മിൻമാരായ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാ​മ്യ​ത്തി​ൽ വി​ട്ടു. 

വധുവിന് പ്രായക്കൂടുതലാണെന്ന് പറഞ്ഞാണ് കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു ദുഷ്പ്രചാരണം.

പ​ഞ്ചാ​ബി​ൽ എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നാ​ണ് അ​നൂ​പ്. ജൂ​ബി ഷാ​ർ​ജ​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​രി​യും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. വി​വാ​ഹ പ​ര​സ്യ​ത്തി​ലെ വി​ലാ​സ​വും വി​വാ​ഹ ഫോ​ട്ടോ​യും ചേ​ർ​ത്ത് ത​ങ്ങ​ൾ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് ജൂ​ബി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജൂബിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ് അടക്കമുള്ള പൊലീസ് നടപടികൾ. നിരവധി വാട്സ്ആപ്പ് ​ഗ്രൂപ്പുകളിലേക്ക് ഇരുവരുടെ ചിത്രവും മറ്റ് വിവരങ്ങളും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ പരാതിയെത്തുടർന്ന് പലരും ഷെയർ ചെയ്ത മെസേജുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.സെബർ സെല്ലിന്റെ സഹായത്തോടെ കേസിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''