കേരളം

കാരാട്ട് റസാഖിന് ആശ്വാസം; തെരഞ്ഞെടുപ്പു റദ്ദാക്കിയ വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍നിന്ന് ഇടതു സ്വതന്ത്രന്‍ കാരാട്ട് റസാഖ് തെരഞ്ഞെടുക്കപ്പെട്ടത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തു. റസാഖിന് എംഎല്‍എയായി തുടരാമെന്ന് ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. എന്നാല്‍ എംഎല്‍എ എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വോട്ടു ചെയ്യാനും അവകാശമുണ്ടാവില്ല.

എതിര്‍ സ്ഥാനാര്‍ഥി മുസ്ലിം ലീഗിന്റെ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് റസാഖിന്റെ തെരഞ്ഞെടുപ്പു ഹൈക്കോടതി റദ്ദാക്കിയത്. കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എതിര്‍സ്ഥാര്‍ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച് പ്രചാരണം നടത്തിയെന്ന് കോടതി കണ്ടെത്തി. തെരഞ്ഞെടുപ്പ് ചെലവില്‍ വീഡിയോ നിര്‍മ്മാണം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും കോടതി വ്യക്തമാക്കി. അതേസമയം എംഎ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു.

സുപ്രിം കോടതിയെ സമീപിക്കുന്നതിനായി ഹൈക്കോടതി തന്നെ വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 573 വോട്ടിനാണ് കാരാട്ട് റസാഖ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് വിമതനായി രംഗത്തുവന്ന കാരാട്ട് റസാഖിനെ, എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു