കേരളം

കെഎസ്ആര്‍ടിസി ബസില്‍ നിന്നു വീണ കണ്ടക്ടര്‍ പിന്‍ചക്രത്തില്‍ തട്ടി തെറിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് തെറിച്ചുവീണ കണ്ടക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കന്‍ പറവൂര്‍ ചിറ്റാറുകര സ്വദേശി പ്രവീണാണ് രക്ഷപ്പെട്ടത്.

എറണാകുളം വരാപ്പുഴ പാലത്തില്‍ തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. നിറയെ യാത്രക്കാരുമായി എറണാകുളത്തേയ്ക്ക് പോകുകയായിരുന്നു ബസ്. തിരക്കായിരുന്നതിനാല്‍ പിന്‍വാതിലിലൂടെയിറങ്ങി മുന്നില്‍ കയറി വാതിലിന് സമീപം നിന്ന് ടിക്കറ്റ് കൊടുക്കുന്നതിനിടെയാണ് കണ്ടക്ടര്‍ പ്രവീണ്‍ തെറിച്ചുവീണത്. വാതില്‍ ശരിക്ക് അടയാതിരുന്നതാണ് അപകടമായത്. റോഡിലേക്ക് വീണ പ്രവീണ്‍ പിന്നിലെ ചക്രത്തില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബസിന് തൊട്ടുപിന്നാലെ നിരനിരയായി നിറയെ വാഹനങ്ങളുണ്ടായിരുന്നു.

മുഖത്ത് ചെറിയ പരിക്കുകളോടെ പ്രവീണിനെ ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി