കേരളം

മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിക്കാന്‍ കുടുക്കഴിച്ചു; വനിതാ കമ്മീഷന് മുന്നില്‍ കുടുക്കഴിച്ച് കുടുക്കിലായി

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: വനിതാ കമ്മീഷനു മുന്‍പില്‍ ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചയാള്‍ക്ക് കമ്മീഷന്‍ അധ്യക്ഷയുടെ ശാസന. ഇയോളോട് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ട അധ്യക്ഷ എംസി ജോസഫൈന്‍ പൊലീസില്‍ പരാതി കൊടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചു.

മെഗാ ആദാലത്തില്‍ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കം കേള്‍ക്കുന്നതിനിടെയാണ് ഇടനിലക്കാരന്‍ കൂടിയായ ചെന്ത്രാപ്പിന്നി സ്വദേശിയെ കമ്മീഷന്‍ ശാസിച്ചത്. 12.5 സ്ഥലം രണ്ട് ലത്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ധാരണയായ കച്ചവടത്തില്‍ തനിക്കുകിട്ടിയ പണത്തില്‍ നിന്ന് 55,000 രൂപ ഇടനിലക്കാരന്‍ വാങ്ങിയതായി സ്ഥലം ഉടമ പരാതി നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാവാതിരുന്ന ഇയാളെ ഇന്നലെ പൊലീസിനെ കൊണ്ടാണ് വിളിച്ചുവരുത്തിയത്.

പണം കൈപ്പറ്റിയില്ലെന്നാണ് ഇടനിലക്കാരന്‍ കമ്മീഷനോട് പറഞ്ഞത്. സ്ഥലം ഉടമ പൊലീസില്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് കമ്മീഷന്‍ കാണിച്ചപ്പോഴാണ് താന്‍ ആക്രമണത്തിനിരയായിട്ടുണ്ട്  എന്ന് പറഞ്ഞ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിക്കാനെന്നവണ്ണം ഷര്‍ട്ടിന്റെ കുടുക്കഴിച്ചത്.

അധ്യക്ഷ വിലക്കിയെങ്കിലും ഇയാള്‍ കുടുക്കുകള്‍ മുഴുവന്‍ അഴിച്ചു. ഇതോടെയാണ് ഇയാളെ ശാസിച്ചതും. എഴുന്നേല്‍പ്പിച്ചുവിട്ടതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ