കേരളം

എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍; കോടതി അലക്ഷ്യത്തിന് നടപടി വേണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂന്നാര്‍ അനധികൃത നിര്‍മ്മാണത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദേവികുളം സബ് കളക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട് സഹിതമാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

എസ് രാജേന്ദ്രനടക്കം അഞ്ച് പേരാണ് എതിര്‍ക്ഷികള്‍. പഞ്ചായത്ത് പ്രസിഡന്റ് കറുപ്പ് സ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍ കോണ്‍ട്രാക്ടര്‍ ചിക്കു എന്നിവരാണ് എതിര്‍ കക്ഷികള്‍. 

എംഎല്‍എ കോടതി വിധി ബോധപൂര്‍വം അനുസരിച്ചില്ല. ഇത് കോടതിയലക്ഷ്യമാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ് ഹര്‍ജി നല്‍കിയത്.മൂന്നാര്‍ പഞ്ചായത്തിന്റെ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍  അനധികൃതമാണ്. ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. 

മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ നിര്‍മാണം അനധികൃതമാണെന്നും, ഇത് തടയാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞെന്നും സബ്കളക്ടര്‍ രേണുരാജ് സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ഥലത്തെത്തിയ സബ്കളക്ടറോട് എംഎല്‍എ അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്നും നിയമവിരുദ്ധമായ നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും രണ്ടായിരത്തിപ്പത്തില്‍ ഹൈക്കോടതിയുടെ ഉത്തരവുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു