കേരളം

ഒരു ​കോടി രൂപ നഷ്ടപരിഹാരം അല്ലെങ്കിൽ ക്രിമിനൽ നടപടി; അതിരൂപതാ സുതാര്യ സമിതിക്ക് സിനഡിന്റെ വക്കീൽ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം അതിരൂപതാ സുതാര്യ സമിതി ഭാരവാഹികൾക്ക് സീറോ മലബാർ സഭാ സിനഡ് വക്കീൽ നോട്ടീസയച്ചു. ഫെയ്സ്ബുക്ക് വഴി അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്.

മാന നഷ്ടത്തിന് ഒരു ​കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടി വരും. നിരുപാധികം മാപ്പ് പറഞ്ഞ് പോസ്റ്റ് പിൻവലിക്കണമെന്നും നോട്ടീസിൽ പറയുന്നു. 

സീറോ മലബാർ സഭാ സിനഡ് കഴിഞ്ഞ മാസം കൊച്ചിയിൽ ചേർന്നിരുന്നു. അന്നെടുത്ത തീരുമാനങ്ങൾക്കെതിരെ അതിരൂപതാ സുതാര്യ സമിതി ഫെയ്സ്ബുക്കിൽ നടത്തി പ്രതികരണങ്ങൾ സീറോ മലബാർ സഭയ്ക്കും മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിക്കും അവമതിപ്പിന് ഇടയാക്കി. ഇത്തരത്തിലുള്ള അപകീർത്തികരമായ പരാമർശങ്ങൾ സാമൂ‌ഹിക മാധ്യമങ്ങൾ വഴി നടത്തരുതെന്നും നോട്ടീസിലുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം