കേരളം

കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കാം; വാളകം സ്‌കൂള്‍ പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കും ജാമ്യം

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: രക്ഷിതാക്കളെ സ്‌കൂളില്‍ വിളിച്ചുവരുത്തി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ വാളകം ബ്രൈറ്റ് പബഌക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലിനും പ്രധാന അധ്യാപികയ്ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇരുവര്‍ക്കുമെതിരെ  ജുവൈനില്‍ ആക്ടിലെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ജോര്‍ജ്ജ് ഐസകും ഭാര്യയും പ്രധാന അധ്യാപികയുമായ കെഎം ലീലാമ്മയും കോടതിയെ സമീപിച്ചത്. കുട്ടികളുടെ ഭാവിയെ മുന്‍നിര്‍ത്തി ശിക്ഷണനടപടികള്‍ സ്വീകരിക്കാന്‍ അധ്യാപകര്‍ക്ക് അധികാരമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചത് ശരിയായ നടപടിക്രമമാണെന്നുമുള്ള വാദം അംഗീകരിച്ചാണ് ഇരുവര്‍ക്കും ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

പഴയപാഠപുസ്തകം കൊണ്ടുവരാത്തതുമായി ബന്ധപ്പെട്ട് ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മയെ സ്‌കൂളില്‍ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ പ്രചരിച്ചതോടെ വിവാദമായിരുന്നു. വീട്ടമ്മയും വിദ്യാര്‍ത്ഥിയും കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനുള്‍പ്പടെ ഇടപെട്ടതോടയൊണ് പൊലീസ് ഇരുവര്‍ക്കുമെതിരെ  കേസ് രജിസ്റ്റര്‍ ചെയ്തത്.

അധ്യാപകദമ്പതികളെ അറസ്റ്റ്  ചെയ്യാനായി സ്‌കൂളിലെത്തിയ പൊലീസിനെ വിദ്യാര്‍ത്ഥികളും  രക്ഷിതാക്കളും ചേര്‍ന്ന് ഉപരോധിക്കുകയും സംഘര്‍ഷാവസ്ഥ ഉണ്ടാക്കുകയും ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമെന്നുറപ്പായതോടെ ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍