കേരളം

കനകദുർ​ഗയ്ക്ക് കുട്ടികളെ കാണാൻ അനുമതി; ആഴ്ചയിലൊരിക്കൽ ഒപ്പം കൂട്ടാം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ശബരിമല ദർശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയ്ക്ക് അവരുടെ കുട്ടികളെ ആഴ്ചയിലൊരിക്കൽ ഒപ്പം കൂട്ടാൻ അനുമതി. കുട്ടികളെ കാണാൻ ഭർതൃ വീട്ടുകാർ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് നടപടി. കുട്ടികളെ വിട്ടുനൽകണമെന്ന് ജില്ലാ ബാലക്ഷേമ സമിതിയാണ് (സിഡബ്ല്യുസി) ഉത്തരവിട്ടത്. 

ശനിയാഴ്ച വൈകിട്ട് രണ്ട് കുട്ടികളെയും ഭർത്താവ് കൃഷ്ണനുണ്ണി കനകദുർഗയുടെ താമസ സ്ഥലത്തെത്തിക്കണം. ഞായറാഴ്ച വൈകിട്ട് കുട്ടികളെ കനകദുർഗ കൃഷ്ണനുണ്ണിയുടെ താമസ സ്ഥലത്ത് തിരിച്ചെത്തിക്കണം. കുട്ടികളുമായുള്ള യാത്രയിലും കനകദുർഗയുടെ വീട്ടിൽ കുട്ടികൾ ഉള്ള സമയത്തും പൊലീസുകാർ മഫ്ടിയിലായിരിക്കണമെന്നും സിഡബ്ല്യുസി വ്യക്തമാക്കി. ശബരിമല ദർശനം നടത്തിയ ശേഷമുണ്ടായ വധ ഭീഷണിയെത്തുടർന്ന് കനകദുർഗയ്ക്ക് മുഴുവൻ സമയ പൊലീസ് സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി