കേരളം

ജനുവരി മൂന്നിലെ ഹർത്താൽ; കെഎസ്ആർടിസിക്ക് നഷ്ടം 3.35 കോടി രൂപ; ഈടക്കണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ചു ജനുവരി മൂന്നിന് നടന്ന ഹർത്താലിൽ 99 ബസുകൾ തകർത്തെന്നും 3.35 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും കെഎസ്ആർടിസി. ഹർത്താൽ ദിനത്തിലെ നാശനഷ്ട പരിഹാര നിർണയത്തിനു സുപ്രീം കോടതി മാർഗനിർദേശമനുസരിച്ച് ക്ലെയിംസ് കമ്മിഷണറെ നിയമിക്കണമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 

ഹർത്താലിലുണ്ടായ നഷ്ടം ഉത്തരവാദികളിൽ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ തൃശൂർ ജില്ലാ സമിതി അംഗം ടിഎൻ മുകുന്ദൻ സമർപ്പിച്ച ഹർജിയിലാണു കെഎസ്ആർടിസിയുടെ വിശദീകരണം. വോൾവോ, സ്കാനിയ, എസി ചിൽ ബസുകൾക്ക് ഉൾപ്പെടെ നാശമുണ്ടായി. തകർന്ന ബസുകൾ അറ്റകുറ്റപ്പണിക്കായി കുറെ ദിവസം വർക്ക്ഷോപ്പിലായതു മൂലം സർവീസ് മുടങ്ങി. യാത്രക്കാരുടെ സഞ്ചാര അവകാശം നിഷേധിക്കപ്പെട്ടു.

വൻതോതിൽ പൊതുമുതൽ നാശമുണ്ടാകുന്ന സംഭവങ്ങളിൽ നഷ്ടം കണക്കാക്കുന്നതിനു സുപ്രീം കോടതി മാർഗ രേഖ പ്രകാരം ക്ലെയിംസ് കമ്മിഷണറെ നിയമിക്കുന്ന കാര്യത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി റജിസ്ട്രാർക്കും കെഎസ്ആർടിസി നിവേദനം നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം നിർണയിക്കാൻ സംസ്ഥാനത്തെ സംഭവങ്ങളിൽ ഹൈക്കോടതിയും, ഇതര സംസ്ഥാനങ്ങൾ ഉൾപ്പെട്ടാൽ സുപ്രീം കോടതിയും സ്വമേധയാ സംവിധാനമുണ്ടാക്കണമെന്നാണു മാർഗ രേഖ. ക്ലെയിംസ് കമ്മിഷണറായി ഹൈക്കോടതിയിലെയോ ജില്ലാ കോടതിയിലെയോ സിറ്റിങ്, റിട്ട. ജഡ്ജിയെയും കണക്കെടുപ്പിനു സഹായിയെയും നിയോഗിക്കാം.

നടപടിയുടെ ഭാഗമായി വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ ക്ലെയിംസ് കമ്മിഷണർ, സഹായിക്ക് കോടതിയുടെ അനുമതി തേടാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു കെഎസ്ആർടിസി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്