കേരളം

'കാത്തിരുന്ന് വെട്ടിനുറുക്കുകയായിരുന്നു', തിരിച്ചടിക്കാൻ ആഹ്വാനം ചെയ്ത് കെ സുധാകരൻ (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം വലിയ വില നൽകേണ്ടിവരുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. രാഷ്ട്രീയ സംഘര്‍ഷത്തിന്‍റെ ഭാ​ഗമായുള്ള കൊലയല്ല ഇത്. പ്രാദേശിക തലത്തിലുള്ള നിസാര പ്രശ്നത്തിന്റെപേരിൽ കാത്തിരുന്ന് വെട്ടിനുറുക്കുകയായിരുന്നു. പൈശാചികമായ കൊലപാതകം സിപിഎമ്മിന്‍റെ രാഷ്ട്രീയ ശൈലിയുടെ ഭാഗമാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഷുഹൈബിന്റെ ഒന്നാം ചരമ വാർഷിക ആചരിക്കുന്ന വേളയിൽ നടന്ന കൊലപാതകത്തിന് സിപിഎം വലിയ വിലനൽകേണ്ടിവരും. അക്രമം കൈവിട്ട് സിപിഎമ്മിന് ഒരു രാഷ്ട്രീയശൈലിയില്ലെന്ന് ഇത് തെളിയിക്കുന്നു. കിരാതമായ ആക്രമത്തിനെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കണം. പ്രവർത്തകരുടെ വികാരം പാർട്ടി ഉൾക്കൊള്ളം. പ്രവർത്തകരുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. 

സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തോട് അതേ രീതിയില്‍ തന്നെ പ്രതികരിക്കാനും സുധാകരൻ ആഹ്വാനംചെയ്തു.  വികാരപരമായും രാഷ്ട്രീയപരമായും ഈ വിഷയത്തെ പ്രവർത്തകർ ഏറ്റെടുക്കണമെന്നാണ് സുധാകന്റെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി