കേരളം

കാസര്‍കോട് ഇരട്ടക്കൊലപാതകം: വിലാപയാത്രയ്ക്കിടെ സംഘര്‍ഷം; കട കത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: പെരിയയില്‍ കൊലപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയ്ക്കിടെ സംഘര്‍ഷം. വിലാപയാത്ര കടന്നുപോയ വഴിയിലെ കട തീവെച്ച് നശിപ്പിച്ചു. നിരവധി സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം രാത്രി ഏഴരയോടെ മൃതദേഹം വീടുകളില്‍ എത്തിച്ചു ആയിരക്കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായെത്തിയത്.  

പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ പിടിക്കാന്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. അതിര്‍ത്തി ജില്ല ആയതിനാല്‍ പ്രതികള്‍ കര്‍ണാടകയിലേക്കു കടക്കാന്‍ സാധ്യതയുണ്ട്. അതിനാലാണു തിരച്ചിലിനും അന്വേഷണത്തിനും കര്‍ണാടക പൊലീസിന്റെ സഹായം തേടിയത്.

പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളാണു കൊലയില്‍ കലാശിച്ചത്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. പഴയ തര്‍ക്കങ്ങളും സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. എഡിജിപി അനില്‍ കാന്തിന്റെ നേതൃത്തിലാണ് അന്വേഷണം. അനില്‍ കാന്ത് സംഭവ സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ടെന്നും ബെഹ്‌റ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം