കേരളം

തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട ; 42 കിലോ കഞ്ചാവുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

അന്തിക്കാട്: തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട. 42 കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥികളാണ് പൊലീസിന്റെ പിടിയിലായത്. പട്ടാമ്പി സ്വദേശി രോഹിത്, ആലുവ സ്വദേശി അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

എഞ്ചിനീയറിങ് കോളെജില്‍ വില്‍പ്പന നടത്താനെന്ന വ്യാജേനെ പൊലീസ് ഇവരെ സമീപിക്കുകയായിരുന്നു. മഫ്തിയിലെത്തിയ സംഘത്തിന് സമീപത്തേക്ക് രണ്ട് ട്രോളി ബാഗുകളിലായാണ് കഞ്ചാവ് എത്തിച്ചത്‌. അയല്‍ സംസ്ഥാനങ്ങളിലെ ഹോള്‍സെയില്‍ ഏജന്റുമാരില്‍ നിന്നാണ് ഇവര്‍ ഇത് വാങ്ങിയതെന്ന് പൊലീസ് പറയുന്നു. കൊച്ചിയിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. വിദ്യാര്‍ത്ഥികളെ അന്തിക്കാട് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

വിദ്യാര്‍ത്ഥികളെ ഏജന്റുമാരാക്കി സംസ്ഥാനത്ത് വന്‍ കഞ്ചാവ് മാഫിയ പ്രവര്‍ത്തിച്ച് വരുന്നതായി കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്