കേരളം

ഹർത്താൽ: പരീക്ഷകൾ മാറ്റിവച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇന്ന് നടത്താനിരുന്ന എസ്എസ്എൽസി മോഡൽ പരീക്ഷ മാറ്റിവച്ചു. ഒന്നാം വർഷ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷയും മാറ്റിവച്ചു. എംജി, കേരള സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എംബിഎ, എംഎസ്ഇ, ബിടെക് പരീക്ഷകളും മാറ്റിവച്ചു.

കാസർകോട് കല്യോട്ട് രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

കെപിസിസിയുടെ ഇന്നത്തെ ജനമഹായാത്രയും യു‍ഡിഎഫിന്റെ ഉഭയകക്ഷി ചർച്ചയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇന്ന് വൈകീട്ട് കാസർകോട്ടെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)