കേരളം

കേസില്‍ പ്രതിയാക്കുന്നത് സിപിഎം നിശ്ചയിക്കുന്നവരെ മാത്രം; കോടിയേരിയുടെ പ്രസ്താവന കോടതിയോടുളള വെല്ലുവിളിയെന്ന് കെ കെ രമ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ടി പി വധക്കേസില്‍ പി കെ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ആര്‍എംപി നേതാവ് കെ കെ രമ. കോടിയേരിയുടെ പ്രസ്താവന കോടതിയോടുളള വെല്ലുവിളിയാണ്. കോടതിയെ പോലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിന്. സിപിഎം നിശ്ചയിക്കുന്നവരെ മാത്രമേ പ്രതിയാക്കൂ എന്നാണ് അവരുടെ നിലപാടെന്നും കെ കെ രമ ആരോപിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ കുഞ്ഞനന്തന്റെ പേരില്‍ കള്ളക്കേസ് ഉണ്ടാക്കിയതാണെന്നും കൊടി സുനി പാര്‍ട്ടി മെമ്പറല്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊടിയെന്ന് പേരിട്ടത് കൊണ്ട് പാര്‍ട്ടി നേതാവാകുന്നത് എങ്ങനെയാണ്? മാധ്യമങ്ങളാണ് ഇവരെയൊക്കെ നേതാക്കളാക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാണിച്ചിരുന്നു.

വാര്‍ത്തകള്‍ എല്ലാം ശരിയല്ല. വസ്തുതകളെയാണ് അടിസ്ഥാനമാക്കേണ്ടതെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെ നേരത്തേ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അന്ന് കുഞ്ഞനന്തന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രശ്‌നക്കാരനായ തടവുകാരനല്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വന്നിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

 രാഷ്ട്രീയ പരിഗണന മൂലം അനര്‍ഹമായി കുഞ്ഞനന്തന് പരോള്‍ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയായിരുന്നു കോടതിയെ സമീപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും