കേരളം

ചെന്നിത്തല മകന്റെ വിവാഹസത്കാരം ഉപേക്ഷിച്ചു, തുക കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് കൈമാറും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മകന്റെ വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് ഈ തുക കൈമാറുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് കോണ്‍ഗ്രസ് 25 ലക്ഷം രൂപ വീതം നല്‍കും. അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ നല്‍കും. മാര്‍ച്ച് രണ്ടിന് കാസര്‍കോട് എത്തി യുഡിഎഫ് നേതാക്കള്‍ ധനസമാഹരണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞദിവസമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിതും ശ്രീജ ഭാസിയും തമ്മിലുളള വിവാഹം.ഇരുവരും ഡോക്ടര്‍മാരാണ്. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി