കേരളം

പെട്രോള്‍ അടിക്കാന്‍ വൈകി: വിദ്യാര്‍ത്ഥിയായ പെട്രോള്‍ പമ്പ് ജീവനക്കാരന് ക്രൂരമര്‍ദനം

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: പെട്രോള്‍ അടിക്കാന്‍ വൈകിയെന്നാരോപിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ച് അവശനാക്കി. ചെങ്ങന്നൂരിലാണ് സംഭവം. കോന്നി സ്വദേശിയായ വിഷ്ണുവിനെയാണ് ബൈക്കിലെത്തിയവര്‍ ആക്രമിച്ചത്.

ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍വശമുളള പെട്രോള്‍ പമ്പിലാണ് സംഭവം. അക്രമികളുടെ മര്‍ദനത്തില്‍ തലക്കും ശരീരത്തിനും സാരമായി പരിക്കേറ്റ വിഷ്ണു ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസ് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പെട്രോള്‍ അടിച്ച് മടങ്ങിയ  സംഘം പിന്നീട് തിരിച്ചെത്തി വിഷ്ണുവിനെ മര്‍ദിക്കുകയായിരുന്നു. ഓട്ടോമൊബൈല്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ വിഷ്ണു പമ്പില്‍ ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം